Pinarayi Vijayan should resign and make Mohammed Riyas as chief minister; says PC George
സംസ്ഥാനത്ത് ശക്തമായി തുടര്‍ന്ന ഗുണ്ടാവിളയാട്ടം ചൂണ്ടിക്കാട്ടി കൊണ്ടാണ് കോട്ടയം പ്രസ്‌ക്ലബില്‍ ജനപക്ഷം സെക്കുലര്‍ സംസ്ഥാന ചെയര്‍മാന്‍ പി സി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രാജി വെച്ചാല്‍ മാത്രം പോരാ മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു